
കോഴഞ്ചേരി : കോഴഞ്ചേരി പഴയ തെരുവ് ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായി. ഇത് അപകടങ്ങൾക്കും ഗതാഗത തടസത്തിനും കാരണമാകുന്നു. പഴയ തെരുവ് റോഡിൽ നിന്ന് തിരക്കേറിയ തിരുവല്ല - കുമ്പഴ പാതയിലേക്ക് വാഹനങ്ങൾ കയറുമ്പോൾ അപകടമുണ്ടാവുന്നത് പതിവാണ്. നിരവധി നാളത്തെ പ്രക്ഷോഭങ്ങൾക്കൊടുവിൽ ആന്റോ ആന്റണി എം.പിയുടെ ഫണ്ടിൽ നിന്ന് തുക അനുവദിച്ചാണ് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. കെൽട്രോണിനാണ് സംരക്ഷണ ചുമതല. ചില ദിവസങ്ങളിൽ പൂർണമായും ലൈറ്റുകൾ തെളിയാറില്ല. മറ്റു ചിലപ്പോൾ ഏതാനും ലൈറ്റുകൾ തെളിയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |