
പുല്ലാട് : സഹവാസ ക്യാമ്പിന്റെ ഭാഗമായി എ.എം.എം ടി.ടി.ഐ കോയിപ്രം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നവജീവൻ ലഹരി വിരുദ്ധ ക്യാമ്പയിൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെനി രാജു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം സാറ പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. കോയിപ്പുറം സി.ഐ സുരേഷ് കുമാർ ബോധവത്കരണക്ലാസ്സ് എടുത്തു. പഞ്ചായത്തംഗം ലജോയി കുന്നപ്പുഴ, സ്കൂൾ പ്രിൻസിപ്പൽ മിനി എം ജോർജ്, കെ.എം.ശ്രീലത എന്നിവർ സംസാരിച്ചു. ഷെജി സൂസൻ വറുഗീസ്, ഷെറിൻ ആനി ജോസഫ്, ദീപ എലിസബത്ത് മാത്യു,സജിത്ത് ബാബു, ടി.കെ ഉല്ലാസ്, വിനീഷ് വിജയൻ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |