SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം, 15.60 കോടിയുടെ കിഫ്ബി പദ്ധതി

hospital-

റാന്നി : മലയോരത്തിന്റെ ആരോഗ്യസംരക്ഷണത്തിന് മുതൽകൂട്ടാകാൻ റാന്നി താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നു. അടിത്തറ നിർമ്മാണത്തിനായി മണ്ണ് നീക്കുന്ന പണികൾ തുടങ്ങി. ഏഴ് അടിയോളം താഴ്ചയിൽ മണ്ണ് നീക്കേണ്ടതുണ്ട്. മൂന്ന് നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന് 17,000 ചതുരശ്ര അടിയാണ് വിസ്തീർണ്ണം. ഏഴ് നിലകൾ നിർമ്മിക്കാൻ കഴിയുന്ന ഉറപ്പോടെയാണ് അടിത്തറയുടെ നിർമ്മാണം നടത്തുക. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ ആശുപത്രി കെട്ടിടത്തിനായി ഫണ്ട് അനുവദിച്ചത്. എന്നാൽ സ്ഥലം ഏറ്റെടുപ്പ് നീണ്ടതോടെ നിർമ്മാണം പ്രതിസന്ധിയിലായി. താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 15.60 കോടി രൂപയാണ് കിഫ്ബിയിലൂടെ വകയിരുത്തിയിരിക്കുന്നത്. ഇതിൽ ആശുപത്രിക്ക് പുതിയ സ്ഥലം വാങ്ങുന്നതിനായി 3.73 കോടി രൂപ ചെലവഴിച്ചിരുന്നു. 56 സെന്റ് സ്ഥലമാണ് സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുത്തത്.

പുതിയ കെട്ടിടത്തിൽ

രോഗികൾക്കുള്ള വാർഡുകൾ, പ്രത്യേകം കിടക്ക മുറികൾ, പരിശോധനാ മുറികൾ, ലാബുകൾ, ഓപ്പറേഷൻ തീയേറ്റർ, ലിഫ്റ്റ് സൗകര്യം, ഇലക്ട്രിക് സബ്സ്റ്റേഷൻ, പമ്പ് റൂം, എക്സറേ, സി ടി സ്കാൻ, പാലിയേറ്റീവ് കെയർ, രോഗികൾക്ക് വിശ്രമിക്കാനുള്ള മുറി, ഫിസിയോതെറാപ്പി, ദന്ത പരിശോധനാ വിഭാഗം.

മൂന്ന് നിലകളിലായി പുതിയ കെട്ടിടം.

വിസ്തീർണ്ണം : 17000 ചതുരശ്ര അടി

റാന്നി താലൂക്ക് ആശുപത്രിക്ക് നാലുനിലകൾ വീതമുള്ള രണ്ട് ബ്ലോക്ക് കെട്ടിടങ്ങളാണ് നിലവിൽ ഉള്ളത്. രോഗികൾക്കുള്ള വാർഡുകളും ശബരിമല സ്പെഷ്യൽ വാർഡുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ ഡി -അഡിക്ഷൻ സെന്റർ പ്രവർത്തിക്കുന്നതും റാന്നി താലൂക്ക് ആശുപത്രിയിലാണ്.

ശബരിമലയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രി എന്ന പ്രത്യേകത റാന്നിക്കുണ്ട്. ദിവസേന ആയിരക്കണക്കിന് രോഗികളാണ് ഇവിടെ എത്തി ചികിത്സ നേടിപോകുന്നത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുന്നതോടെ ആശുപത്രിയിലെ ചികിത്സ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി രോഗികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാനാകും.

അഡ്വ.പ്രമോദ് നാരായൺ എംഎൽഎ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL