SignIn
Kerala Kaumudi Online
Friday, 23 October 2026 3.24 AM IST

കുരുമുളക് കർഷകർ പ്രതീക്ഷയിൽ, കറുത്തപൊന്നിന് നല്ലവിലക്കാലം

black-pepper-

കോന്നി : കുരുമുളക് വില ഉയർന്നത് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലെ കർഷകർക്ക് പ്രതീക്ഷയായി. ഒൻപത് വർഷത്തിനുശേഷം കുരുമുളക് വില കിലോയ്ക്ക് 700 രൂപ കടന്നിരിക്കുകയാണിപ്പോൾ. വിപണിയിൽ വില 720 രൂപയിലേക്ക് എത്തിയതും മാർച്ചിൽ മാത്രം കിലോയ്ക്ക് 48 രൂപയുടെ വർദ്ധന ഉണ്ടായതും മേഖലയിലെ ഉണർവാണ് കാണിക്കുന്നത്. 2016ൽ ആയിരുന്നു കുരുമുളകിന്റെ വില 750 രൂപ കടന്നത്. അതിനുശേഷം വില ഇടിഞ്ഞത് മലയോര മേഖലയിലെ കർഷകർക്ക് വലിയ നഷ്ടംവരുത്തി. ഇപ്പോൾ ക്വിന്റലിന് മാത്രം ഒരു ആഴ്ചക്കിടെ 2600 രൂപയുടെ വർദ്ധനയുണ്ടായി.

ഉൽപ്പാദനം കുറഞ്ഞു, വില വർദ്ധിച്ചു

വിപണിയിലേക്ക് എത്തുന്ന കുരുമുളകിന്റെ അളവിൽ കുറവുണ്ടായതും ഉൽപാദനത്തിൽ ഇടിവുണ്ടായതുമാണ് ഇപ്പോഴത്തെ വില വർദ്ധനവിന് കാരണം. കോന്നി, അരുവാപ്പുലം, കലഞ്ഞൂർ, മലയാലപ്പുഴ, തണ്ണിത്തോട് പഞ്ചായത്തുകളിലെ വനമേഖലകളോട് ചേർന്ന ജനവാസ മേഖലകളിൽ കർഷകർ വ്യാപകമായി കുരുമുളക് കൃഷി ചെയ്യുന്നുണ്ട്.

25% വരെ കുറവ്

2014 - 15ൽ 85,431 ഹെക്ടറിലായിരുന്നു സംസ്ഥാനത്ത് കുരുമുളക് കൃഷി ചെയ്തിരുന്നത്. 2023 - 24ൽ 72,669 ഹെക്ടറായി കുറഞ്ഞു. ഉൽപാദനത്തിലും 25% വരെ ഇടിവുണ്ടായിട്ടുണ്ട്. 2014 - 15ൽ 41,000 ടൺ ഉൽപാദനം ഉണ്ടായിരുന്നപ്പോൾ, ഇപ്പോൾ 30,798 ടൺ മാത്രമായി കുറഞ്ഞു.

സംസ്ഥാനത്ത് പ്രധാനമായി വയനാട്, ഇടുക്കി ജില്ലകളിലാണ് കുരുമുളക് കൃഷി ചെയ്യുന്നത്.

കുരുമുളക് വില : (1kg) 720 രൂപ

കുരുമുളക് വിലയിലുണ്ടായ വർദ്ധനവ് കർഷകർക്ക് പ്രതീക്ഷകൾ നൽകുന്നു.

(കോശി ജോസഫ്, കുരുമുളക് കർഷകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL