SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.02 AM IST

തൊഴിലവസരം

post

പത്തനംതിട്ട : ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിൽ ബിസിനസ് കറസ്‌പോൺണ്ടന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ പഞ്ചായത്ത് അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത പത്താം ക്ലാസ്. സ്വന്തമായി സ്മാർട്‌ഫോൺ ഉണ്ടായിരിക്കണം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. പ്രായപരിധി : 50 വയസ്. തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമസേന അംഗങ്ങൾ, കിടപ്പുരോഗികൾ, ഗർഭിണികൾ, സാധാരണക്കാർ എന്നിവർക്ക് ബാങ്കിംഗ് സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. അസൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10ന് പത്തനംതിട്ട ടൗൺ ഹാളിൽ അഭിമുഖത്തിനെത്തണം. ഫോൺ : 0468 2221807, 9400538162.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL