
പത്തനംതിട്ട : ബാലസംഘം വേനൽ തുമ്പികൾ സോണൽ പരീശീലന ക്യാമ്പ് കോന്നി , പത്തനംതിട്ട , കോഴഞ്ചേരി ഏരിയാകമ്മറ്റികളുടെ നേതൃത്വത്തിൽ പത്തനംതിട്ട മേരി മാതാ പബ്ലിക് സ്‌കൂളിൽ തുടങ്ങി. 60 കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നു. 25ന് ക്യാമ്പ് സമാപിക്കും. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ ടി.സക്കീർ ഹുസൈൻ സോണൽ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.ജെ.രവി അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ പി.കെ.അനീഷ്, ജില്ല സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ , അമൃതം ഗോകുലൻ, ഏ.ഗോകുലേന്ദ്രൻ, ബാലസംഘം പത്തനംതിട്ട ഏരിയാ കോഓർഡിനേറ്റർ ദീപു ഏ.ജി, ബാലസംഘം പത്തനംതിട്ട ഏരിയാ സെക്രട്ടറി ചൈത്ര ലക്ഷ്മി, ജില്ല സെക്രട്ടറി അമൽ പി.എസ്, ജില്ല പ്രസിഡന്റ് വൃന്ദ എസ്.മുട്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
