SignIn
Kerala Kaumudi Online
Friday, 23 October 2026 4.43 AM IST

കക്കി ഡി കഫെ ഉദ്ഘാടനം ഇന്ന്

caffe

കോന്നി : ഗവിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് രുചികരമായ ഭക്ഷണം ഒരുക്കി വനംവകുപ്പിന്റെ കക്കി ഡി കഫെ ഇന്ന് പ്രവർത്തനമാരംഭിക്കും. രാവിലെ 11ന് കക്കിയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗം ലേഖ സുരേഷ് അദ്ധ്യക്ഷതവഹിക്കും. റാന്നി ഡി.എഫ്.ഒ പി.കെ.ജയകുമാർ ശർമ്മ ഉൾപ്പെടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.

റാന്നി വനംവികസന ഏജൻസിയുടെ നേതൃത്വത്തിൽ ഗവിയിൽ എത്തുന്ന സഞ്ചാരികൾക്കായി കക്കി ഫോറസ്റ്റ് സ്റ്റേഷന് സമീപം 40 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത്. ഇവിടെ എത്തുന്ന എല്ലാവർക്കും ഡാമിന്റെ സൗന്ദര്യവും ആസ്വദിക്കാൻ കഴിയും. ഗവിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ആങ്ങമൂഴിയിൽ നിന്ന് ഗവിയിൽ എത്തുമ്പോൾ മാത്രമാണ് ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നത്. ഇതിന് പരിഹാരമായാണ്
എം.എൽ.എയുടെ നിർദ്ദേശപ്രകാരം കക്കി ഫോറസ്റ് സ്റ്റേഷന് സമീപം ഡാമിന്റെ എതിർവശത്ത് പുതിയ ഭക്ഷണശാല ആരംഭിക്കുന്നത്. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും ലഭിക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL