
പത്തനംതിട്ട : സർവരാജ്യ തൊഴിലാളി ദിനത്തിന്റെ ആവേശമുയർത്തി നാടെങ്ങും മേയ് ദിനം ആചരിച്ചു. തൊഴിലാളികളുടെ റാലികളും പൊതുയോഗങ്ങളും നടന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് മേയ്‌ദിന റാലികൾ സംഘടിപ്പച്ചത്.
പത്തനംതിട്ട നഗരത്തിൽ അബാൻ ജംഗ്ഷനിൽ നിന്ന് റാലി ആരംഭിച്ചു. തുടർന്ന് പോസ്‌റ്റ് ഓഫീസിന് സമീപം ചേർന്ന പൊതുയോഗം സി.ഐ. ടി.യു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന കൗൺസിലംഗം സാബു കണ്ണങ്കര അദ്ധ്യക്ഷനായി. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.അനിൽ കുമാർ, ബൈജു ഓമല്ലൂർ, ബെൻസി തോമസ്, എം.വി. സഞ്ജു, എൻ.സജികുമാർ, ശ്യാമ ശിവൻ, സക്കീർ അലങ്കാരത്ത്, ജി.ഗിരീഷ് കുമാർ, നിസാർ നൂർമഹാൽ, ആർ.പ്രവീൺ, ജി.അനീഷ് കുമാർ, ബിനു, ഡോ.വിവേക് ജേക്കബ് എബ്രഹാം, ദീപാജയപ്രകാശ്, സത്യൻ കണ്ണങ്കര, പി.ജി.പ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |