
റാന്നി : പെരുനാട് പഞ്ചായത്തിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ആതിരപ്പടി -അച്ഛൻതോട്ടം കുമ്പഴ ഭാഗം റോഡ് അഡ്വ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു .എംഎൽഎ ഫണ്ടിൽ നിന്നും റോഡിന്റെ നിർമ്മാണത്തിനായി 10 ലക്ഷം രൂപയാണ് ചെലവഴിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് .ഡി ശ്രീകല, റോബിൻ കെ തോമസ്, പി കെ അനിൽകുമാർ, രാധാ പ്രസന്നൻ .മനോജ് നാരായണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |