SignIn
Kerala Kaumudi Online
Friday, 23 October 2026 5.49 PM IST

ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു

scb-

റാന്നി : പെരുനാട് സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപം തിരികെ കിട്ടാത്തവർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു. പണം തിരികെ ലഭിക്കാത്ത 18 പേർ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രതി​ഷേധം ആസൂത്രണം ചെയ്യാനുമാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. പെരുനാട് പഞ്ചായത്തംഗം അരുൺ അനിരുദ്ധൻ സംഗമം ഉദ്ഘാടനം ചെയ്തു. ടി.എസ്.സാനു അദ്ധ്യക്ഷനായി. മഞ്ജു കെ.നായർ പ്രസംഗിച്ചു. ഭാരവാഹികൾ: ടി.കെ.ശാന്തമ്മ (ചെയർമാൻ), സാനു മാമ്പാറ (വർക്കിംഗ് ചെയർമാൻ), സത്യാനന്ദൻ (കൺവീനർ), കെ.എസ്.ബിജു (ജനറൽ കൺവീനർ), ധന്യ (സെക്രട്ടറി​), അബ്‌ദുൾ ഖാദർ (ട്രഷറർ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL