SignIn
Kerala Kaumudi Online
Friday, 23 October 2026 9.08 AM IST

പ്രമാടത്ത് വെള്ളംകുടി മുട്ടിയിട്ട് 10 ദിവസം

pipe

പ്രമാടം : പ്രമാടത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് 10- ദിവസമായിട്ടും പുന:സ്ഥാപിക്കാനുള്ള നടപടികൾ വൈകുന്നു. മഴക്കെടുതിയെ തുടർന്ന് കഴിഞ്ഞ മാസം 30നാണ് പ്രമാടം കുടിവെളള പദ്ധതിയുടെ കുളപ്പാറ മലയിലെ ജല വിതരണ ടാങ്കിൽ നിന്നുമുള്ള പ്രധാന പൈപ്പ് ലൈനുകൾ മരം പിഴുതുവീണ് തകർന്നത്. അറ്റകുറ്റപ്പണികൾ അനന്തമായി നീളുകളാണ്. കഴിഞ്ഞ ദിവസങ്ങളിൽ മരങ്ങൾ മുറിച്ച് മാറ്റിയെങ്കിലും പൈപ്പുകളുടെ പുന:സ്ഥാപിക്കൽ ഇനിയും വൈകുമെന്നാണ് അറിയുന്നത്. വെള്ളം കിട്ടാതായതോടെ പൊതുജനങ്ങളുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ജലഅതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന പട്ടികജാതി സങ്കേതങ്ങൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ പ്രമാടത്തുണ്ട്. കഴിഞ്ഞ ദിവസം വരെ മഴവെള്ളം ശേഖരിച്ചാണ് ഇവർ ദൈനംദിന കാര്യങ്ങൾ നിർവഹിച്ചിരുന്നത്. രണ്ട് ദിവസമായി മഴ പെയ്യാതായതോടെ ഈ മാർഗവും അടഞ്ഞു. പലരും പണം നൽകിയും കിലോമീറ്ററുകൾ താണ്ടിയുമാണ് ഇപ്പോൾ വെള്ളം ശേഖരിക്കുന്നത്. അറ്റകുറ്റപ്പണി വൈകിയാൽ പ്രതിസന്ധി രൂക്ഷമാകും.

മോട്ടോർ തകരാറും പൈപ്പ് പൊട്ടലും

ജല അതോറിറ്റിയുടെ മറൂർ പമ്പ് ഹൗസിലെ മോട്ടോറുകൾ ഇടയ്ക്കിടെ തകരാറിലാകുന്നത് പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. മൂന്ന് മോട്ടോറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് മിക്കപ്പോഴും പ്രവർത്തിക്കുന്നത്. ഇത് ഉപയോഗിച്ച് തുടർച്ചയായി പമ്പിംഗ് നടത്താറുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ മിക്ക ദിവസങ്ങളിലും ഇതിന്റെ പ്രയോജനം ലഭിക്കാറില്ല. മുന്നറിയിപ്പുകളില്ലാതെ കുടിവെള്ളം ദിവസങ്ങളോളം മുടങ്ങുന്നതും ഇവിടെ പതിവാണെന്ന് ആരോപിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL