SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 AM IST

അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാർത്ഥി, മലയാളം ക്ലാസ് മിസാക്കരുതെന്ന് ജില്ലാകളക്ടർ

daily
പത്തനംതിട്ട കളക്ടർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ്

പത്തനംതിട്ട : കടുത്ത മഴയായതിനാൽ സ്കൂളിന് അവധി നൽകണമെന്ന് ഇൻസ്റ്റഗ്രാമിലൂടെ അഭ്യർത്ഥിച്ച വിദ്യാർത്ഥിയോട് മലയാളം ക്ലാസിൽ കയറണമെന്ന് ജില്ലാ കളക്ടറുടെ ഉപദേശം. പത്തനംതിട്ട ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണനാണ് അവധി പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിയോട് സ്ഥിരമായി സ്കൂളിൽ പോകാനും മലയാളം ക്ലാസിൽ കയറാനും നിർദേശിച്ചത്. വിദ്യാർത്ഥിയുടെ സന്ദേശത്തിൽ അക്ഷരത്തെറ്റുകൾ ഏറെയുള്ളതിനാലായിരുന്നു കളക്ടർ ഇത്തരത്തിൽ മറുപടി നൽകിയത്. രസകരമായ സന്ദേശവും മറുപടിയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ജില്ലാ കളക്ടർ. മഴക്കാലമായാൽ കളക്ടറുടെ പേജിൽ ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങൾ ലഭിക്കാറുണ്ട്. ഇന്ന് അവധിയില്ലെന്നും കളക്ടർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL