SignIn
Kerala Kaumudi Online
Friday, 23 October 2026 9.51 AM IST

ആസ്വാദനക്കുറിപ്പ് : വിജയികളെ പ്രഖ്യാപിച്ചു

alya
ആല്യ ദീപു (ഹൈസ്‌കൂൾ വിഭാഗം)

പത്തനംതിട്ട : വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തിൽ പൂഴിക്കാട് ജി യു പി എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആർ. ഋതുനന്ദയും ഹൈസ്‌കൂൾ വിഭാഗത്തിൽ പത്തനംതിട്ട ഭവൻസ് വിദ്യാമന്ദിർ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ആല്യ ദീപുവും ഒന്നാംസ്ഥാനം കരസ്ഥമാക്കി.
യു.പി വിഭാഗത്തിൽ ആറൻമുള ജി.വി.എച്ച്.എസ്.എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആർദ്ര ലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യു.പി.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ശ്രദ്ധ സന്തോഷ് മൂന്നാംസ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ദേവനന്ദ രണ്ടാംസ്ഥാനവും മല്ലപ്പള്ളി ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഭിരാമി അഭിലാഷ് മൂന്നാംസ്ഥാനവും സ്വന്തമാക്കി. ജില്ലയിലെ യു.പി, ഹൈസ്‌കൂൾ കുട്ടികൾക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL