SignIn
Kerala Kaumudi Online
Friday, 23 October 2026 2.23 PM IST

കാട്ടാന ശല്യം രൂക്ഷം

kattana

കോന്നി : പയ്യനാമൺ താവളപ്പാറയിൽ കാട്ടാനശല്യം രൂക്ഷമായി​. കഴിഞ്ഞദിവസം ഇറങ്ങിയ കാട്ടാനകൾ മുളയ്ക്കൽ ഇല്ലത്ത് ജ്യോതിഷ് കുമാറിന്റെ വീടിന്റെ മതിൽ തകർത്ത് അകത്തുകടന്ന് വാഴ, കമുക് ഉൾപ്പെടെയുള്ള വിളകൾ വ്യാപകമായി നശിപ്പിച്ചു.

ഒരു വർഷം മുൻപ് ഇവി​ടെ വീടിനോട് ചേർന്ന ഷെഡ് ആന തകർത്തിരുന്നു. മുളക്കൽ ഇല്ലത്ത് ശ്രീകുമാർ, പുത്തൻവീട്ടിൽ ജോർജ്, ശങ്കരമംഗലത്ത് സണ്ണി എന്നിവരുടെ കൃഷികളും കാട്ടാനകൾ നശിപ്പിച്ചു. വനാതിർത്തിയിലെ കിടങ്ങുകൾ ആഴംകൂട്ടി പുനസ്ഥാപിക്കുകയും സോളാർ വേലി​കൾ ഇല്ലാത്ത സ്ഥലങ്ങളിൽ വേലികൾ സ്ഥാപിച്ചും ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL