SignIn
Kerala Kaumudi Online
Friday, 23 October 2026 9.53 AM IST

ജ്ഞാനയജ്ഞ സദസ്

yajnjam

മല്ലപ്പള്ളി : എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ യൂത്ത് മൂവ്മെന്റും സൈബർസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവിചാര ജ്ഞാനയജ്ഞത്തിന് എഴുമറ്റൂർ ശാഖ വേദിയായി. ശാഖാ ചെയർമാൻ എസ്.രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ ഉദ്ഘാടനംചെയ്തു. യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ അനീഷ് ആനന്ദ് സന്ദേശവും സൈബർസേന കേന്ദ്രസമിതി കൺവീനർ ശരത് ശശി സംഘടനാ സന്ദേശവും നൽകി. സനോജ് കളത്തുങ്കൽമുറി, ആര്യമോൾ, ഹരിലാൽ കാവിലേത്ത്, ശാഖാ വനിതാസംഘം പ്രസിഡന്റ് രാജിമോൾ എന്നിവർ സംസാരിച്ചു. കെ.ടി.മുരളി സ്വാഗതവും ബിബിൻ ബിനു കൃതജ്ഞതയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL