SignIn
Kerala Kaumudi Online
Friday, 23 October 2026 4.07 PM IST

പള്ളിയോടത്തിലേറി വള്ളസദ്യയിൽ പങ്കെടുത്ത് ജില്ലാ കളക്ടർ

calle

കോഴഞ്ചേരി : വഞ്ചിപ്പാട്ട് പാടി, പള്ളിയോടത്തിലേറി എത്തി​യ ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഇന്നലെ വള്ളസദ്യയിൽ പങ്കാളി​യായി​. പള്ളിയോടക്കരക്കാരുടെ പാരമ്പര്യവേഷമായ മുണ്ടും തോർത്തും ധരിച്ച് ആറന്മുള സത്രക്കടവിലെത്തി ഇടശ്ശേരി മല പള്ളിയോടത്തിന് വെറ്റ,പുകയില സമർപ്പിച്ചു. തുടർന്ന് ഇതേ പള്ളിയോടത്തിലേറി കരക്കാർക്കൊപ്പം ക്ഷേത്രക്കടവിലെത്തി. വഞ്ചിപ്പാട്ട് പാടി ക്ഷേത്രത്തിന് പ്രദിക്ഷണംവച്ച കരക്കാർക്കൊപ്പം കളക്ടറും ഭക്തിയോടെ നീങ്ങി. തുടർന്ന് കരക്കാർക്കൊപ്പം സദ്യാലയത്തിലെത്തി സദ്യയിൽ പങ്കെടുത്ത് മടങ്ങി. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബ ദേവൻ കളക്ടറെ പള്ളിയോടത്തിൽ അനുഗമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL