SignIn
Kerala Kaumudi Online
Friday, 23 October 2026 6.08 PM IST

കോൺഗ്രസ് പ്രതിഷേധം

cogre

പത്തനംതിട്ട: മെഴുവേലി ഗ്രാമപഞ്ചായത്ത് യു ഡി എഫ് സ്ഥാനാർത്ഥി ബിജോ വർഗീസിനു നേരേയുണ്ടായ കരി ഓയിൽ ആക്രമണം കിരാതവും ജനാധിപത്യ വിരുദ്ധവും ആണെന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ജില്ലയിൽ ഒട്ടാകെ ബഹുഭൂരിപക്ഷം സീറ്റുകളിലും യു ഡി എഫ് വിജയിക്കുമെന്ന് ഉറപ്പായപ്പോൾ പല സ്ഥലങ്ങളിലും സ്ഥാനാർത്ഥികൾക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ, തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളുടെ നശീകരണം, സൈബർ ആക്രമണം എന്നിവ വ്യാപകമായിരിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് പറഞ്ഞു. സ്ഥാനാർത്ഥിയെ ആക്രമിച്ചവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസും നടപടി സ്വീകരിക്കണമെന്ന് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL