SignIn
Kerala Kaumudi Online
Friday, 23 October 2026 6.08 PM IST

ചൂഷണം തടയാൻ പ്രത്യേക സ്ക്വാഡ് : പരിശോധന ശക്തം

sabari

ശബരിമല : ശബരിമലയിലും പമ്പയിലുമുള്ള കച്ചവട സ്ഥാപനങ്ങളിൽ തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയാൻ പ്രത്യേക സ്‌ക്വാഡുകൾ പരിശോധന ശക്തമാക്കി. ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം, റവന്യൂ എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലുള്ള സ്പെഷ്യൽ സ്ക്വാഡാണ് പരിശോധന നടത്തുന്നത്. നിയമലംഘനം നടത്തിയതിന് ഇതുവരെയായി 13,000 രൂപ പിഴയായി ഈടാക്കി.
വൃത്തി കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണ സാധനങ്ങൾ വിപണനം ചെയ്യുക, മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വില്പന നടത്തുക, നിർമ്മാതാവിന്റെ വിലാസം, ഉല്പന്നം പായ്ക്ക് ചെയ്ത തീയതി, അളവ്, തൂക്കം, പരമാവധി വില്പന വില, തുടങ്ങിയവ രേഖപ്പെടുത്താത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എം.ആർ.പിയെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായാണ് പരിശോധന.

അധിക വില ഈടാക്കിയും തൂക്കത്തിൽ കുറച്ചുമുളള വില്പന, ഭക്ഷ്യ വസ്തുക്കളുടേയും മറ്റ് സാധനങ്ങളുടേയും വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, ഭക്ഷ്യവസ്തുക്കളിലെ മായം, ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിലവിവര പട്ടിക പൊതുജനം കാണത്തക്ക വിധം പ്രദർശിപ്പിക്കുന്നതിനും അധികവില ഈടാക്കരുതെന്നും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാത്തതും ന്യൂനതകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL