SignIn
Kerala Kaumudi Online
Friday, 23 October 2026 5.07 PM IST

സന്നിധാനത്ത് മോഷ്ടാക്കൾ പിടിയിൽ 

arasu-govindhan
അരശു ഗോവിന്ദൻ

ശബരിമല : ദർശനത്തിന് എത്തിയ അയ്യപ്പഭക്തന്റെ പണമടങ്ങിയ പേഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ സന്നിധാനം പൊലീസ് പിടികൂടി. തമിഴ്നാട് അണ്ണാനഗർ സ്വദേശിയായ അരശു ഗോവിന്ദൻ (49), സേലം ഉനത്തൂർ സ്വദേശിയായ പ്രകാശ് (39) എന്നിവരാണ് അറസ്റ്റിലായത്. അയ്യപ്പദർശനം കഴിഞ്ഞ് നടപ്പന്തലിന് സമീപത്തുള്ള മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന മലപ്പുറം സ്വദേശി രജീഷിന്റെ പേഴ്സാണ് സംഘം മോഷ്ടിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ സന്നിധാനം പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. സന്നിധാനം പൊലീസ് ഇൻസ്‌പെക്ടർ വിഷ്ണുവിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ പ്രവീൺ, അഖിൽ, നിതിൻ, അഭിൽ, ജീവൻദാസ് എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലുകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL