
തിരുവല്ല : സമന്വയ മതസൗഹൃദ വേദി അംഗങ്ങൾ മുത്തൂർ അഭയ ഭവനിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് നവവത്സരാഘോഷം നടത്തി. ഡോ.ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കുര്യൻ ജോൺ മേളംപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ അദ്ധ്യക്ഷ എസ്.ലേഖ ക്രിസ്മസ് നവവത്സര സന്ദേശം നൽകി. തുടർന്ന് ഭക്ഷണ കിറ്റ് വിതരണവും സ്നേഹവിരുന്നും നടത്തി. റ്റി.സി.ജേക്കബ്, പ്രൊഫ.ഫിലിപ്പ് എൻ.തോമസ്,പി.എം.അനീർ, മാത്യൂസ് ജേക്കബ്, ജോസഫ് കുര്യാക്കോസ്, ഷാജി, ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |