SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

കലാപട്ടം ചൂടാൻ അപ‌ർണയും വിഷ്ണുവും

aparna

തിരുവല്ല: എം.ജി യൂണിവേഴ്സിറ്റി കലോത്സവം ഇണൈമൈയിൽ ക്ളൈമാക്സിലേക്ക് കടക്കുമ്പോൾ കലാതിലക, പ്രതിഭ പട്ടത്തിനരികെ അപർണാ മോഹനും വിഷ്ണു.എസും.

അപർണ മോഹൻ

മൂവാറ്രുപുഴ നിർമ്മല കോളേജിലെ അവസാനവർഷ ബി.സി.എ വിദ്യാർത്ഥിനിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം എന്നിവയ്ക്ക് ഒന്നാംസ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാംസ്ഥാനവും അതർ ഫോംസ് ഒഫ് ക്ലാസിക്കൽ ഡാൻസിൽ മൂന്നാംസ്ഥാനവും നേടി. 19 പോയിന്റാണ് ലഭിച്ചത്. 18 പോയിന്റുമായി കോട്ടയം ബി.സി.എം കോളേജിലെ നീഹാര ബി.ദേവ് തൊട്ടുപിന്നാലെയുണ്ട്. മുൻവ‌ർഷങ്ങളിൽ ഒരു ഇനത്തിൽ മാത്രമാണ് അപർണ പങ്കെടുത്തിരുന്നത്. മൂവാറ്റുപുഴ സ്വദേശിനിയാണ്.

വിഷ്ണു.എസ്

തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ മൂന്നാംവർഷ ഭരതനാട്യം വിദ്യാർത്ഥിയാണ്. 2024ൽ കോട്ടയത്ത് നടന്ന കലോത്സവത്തിൽ കലാപ്രതിഭയായിരുന്നു. ഇത്തവണ കേരള നടനം, കുച്ചിപ്പുടി എന്നിവയിൽ ഒന്നാംസ്ഥാനവും ഭരതനാട്യത്തിൽ രണ്ടാംസ്ഥാനവും നേടി. 13 പോയിന്റാണ് ലഭിച്ചത്. ചേർത്തല സ്വദേശിയായ വിഷ്ണു 2022ലെ കേരള യൂണിവേഴ്സിറ്റി കലാപ്രതിഭയായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭരതനാട്യത്തിൽ അഞ്ചുവർഷം തുടർച്ചയായി ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL