SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

വലിയൊരു അനുഗ്രഹമാണ് കല : ടൊവിനോ

tovino

തിരുവല്ല : ജീവിതത്തിൽ സഹൃദയത്വവും സന്തോഷവും എക്കാലവും കാത്തുസൂക്ഷിക്കുന്നതിന് കല വലിയൊരു അനുഗ്രഹമാണെന്ന് ചലച്ചിത്രതാരം ടൊവിനോ തോമസ്. എം.ജി കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ മനോഹരമായ നിമിഷങ്ങളാണ് കോളേജ് കാലഘട്ടം. എന്നാൽ മുതിർന്നവരാകുമ്പോഴേ അത് മനസിലാകൂ. നിങ്ങളുടെ ഈ കോളേജ് കാലത്തെ അസൂയയോടും സന്തോഷത്തോടുമാണ് കാണുന്നത്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് വരുമ്പോൾ ഏറ്റവുംകൂടുതൽ സന്തോഷം നൽകുന്നത് നമ്മുടെ ജീവിതത്തിലെ കലാകായിക പ്രവർത്തനങ്ങളാണ്. നമ്മുടെ ആശയങ്ങൾ മറ്റുള്ളവരിലേക്ക് മനോഹരമായി എത്തിക്കാൻ വിവിധ കലാരൂപങ്ങളിലൂടെ സാധിക്കും. സോഷ്യൽ മീഡിയയും ഇന്റർനെറ്റ് എവൊല്യൂഷനും നമ്മുടെ അഭിരുചികളും മുൻഗണനകളുമൊക്കെ മാറിവരുന്ന ഇക്കാലത്തും കലയ്ക്കുവേണ്ടി ഇത്ര എനർജിയുള്ള ഒരു യുവജനക്കൂട്ടം ഒത്തുകൂടുന്നത് എന്നത് ഏറെ സന്തോഷം പകരുന്നു. ഈ മനോഹരമായ കലോത്സവ ഓർമ്മകൾ ജീവിതത്തിൽ എക്കാലവും കാത്തുസൂക്ഷിക്കാൻ സാധിക്കട്ടെയെന്നും പറഞ്ഞ ടൊവിനോ ആഹ്ളാദാരവം മുഴക്കിയ കുട്ടികളോട് , നിങ്ങൾ അടിച്ചുപൊളിക്ക്.... ഞാനെന്റെ പണിക്ക് പോക്കേട്ടെ .. എന്ന് യാത്രപറഞ്ഞാണ് മടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL