
തിരുവല്ല : അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് നിയോജകമണ്ഡല അടിസ്ഥാനത്തിൽ മഹിളാ അസോസിയേഷൻ, കെ.എസ്.കെ.ടി.യു, ഡി.വൈ.എഫ്ഐ, എസ്.എഫ്.ഐ, എൻ.ആർ.ഇ.ജി, കർഷകസംഘം എന്നീ സംഘടനയുടെ നേതൃത്വത്തിൽ വനിതാ സംഗമം നടത്തി. കെ എസ് ആർ ടി സി കോർണറിൽ നടന്ന വനിതാ സംഗമം ഡി.വൈ.എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ആർ.ശ്യാമ ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി അനു വി.ജോൺ അദ്ധ്യക്ഷയായി. കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജി.ശ്രീരേഖ, ഗീതാ പ്രസാദ്, കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റി അംഗം ബിൻസി, മനുഭായി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |