SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.39 AM IST

ശ്രദ്ധേയം ഈ കഥകളി ചിത്രം, പകുതിയിൽ ഒതുങ്ങാത്ത പകിട്ട്

kadhakali

പത്തനംതിട്ട : പ്രമാടം ഗവൺമെന്റ് എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ഒരു കോണിൽ ഒരുവശത്തായി മാത്രം പത്തടിയിലേറെ ഉയരത്തിൽ നേർപകുതിയായി വരച്ചിട്ടുള്ള കഥകളി കലാകാരന്റെ മുഴുനീളെച്ചിത്രം ഏറെ ശ്രദ്ധേയമാണ്. പ്രമാടം സ്വദേശിയായ പ്രേംദാസ് പത്തനംതിട്ടയാണ് ചിത്രകാരൻ. ചിത്രത്തിന്റെ കൈയിലുള്ള കുടത്തിൽ നിന്ന് അക്ഷരങ്ങൾ പുറത്തേക്ക് തുളുമ്പി വീഴുന്ന രീതിയിലാണ് രചന. സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായ ശശികല ആണ് ആവശ്യമായ പിന്തുണ നൽകിയതെന്ന് പ്രേം ദാസ് പറഞ്ഞു. ആയിരത്തോളം ചിത്രങ്ങൾ വരച്ച് എക്‌സിബിഷൻ സംഘടിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം. മുപ്പത് വർഷമായി ചിത്രകലാരംഗത്ത് സജീവമാണ്. സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, ഡോക്ടർ.ബി.ആർ.അംബേദ്കർ, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ്, ഗാന്ധിജി തുടങ്ങിയവരുടെ ചിത്രവും വരച്ചിട്ടുണ്ട്. ഭാര്യ ജയശ്രീ ചിറ്റാർ പഞ്ചായത്തിലെ ജീവനക്കാരിയാണ്. മക്കളായ ദേവു, ഹിമ എന്നിവരും ചിത്രകാരികളാണ്. കോഴിക്കോട് എൻ.ഐ.ടിയിൽ ആർക്കിടെക്ചർ വിദ്യാർത്ഥികളാണ് ഇരുവരും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL