
പത്തനംതിട്ട : ജില്ല പഞ്ചായത്തിന്റെയും ജില്ല വനിതാശിശുവികസന ഓഫീസിന്റെയും നേതൃത്വത്തിൽ ജാഗ്രതസമിതി ശിൽപശാല നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജൂലി സാബു ഓലിക്കൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ നർക്കോട്ടിക്ക് സെൽ എസ്.ഐ ഐ.വി.ആശ മുഖ്യാതിഥിയായി. നീതു മാമൻ കൊണ്ടൂർ, ടി.കെ.സജി, എം.വി.രമാദേവി, ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ നിതാദാസ്, ജില്ലാ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ലക്ഷ്മി പ്രകാശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |