SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

പുസ്തക പ്രകാശനം

books

പത്തനംതിട്ട : പുസ്തക പ്രസാധന രംഗത്ത് ആശാവഹമല്ലാത്ത പ്രവണതകൾ നിലനിൽക്കുന്നതായി ചലച്ചിത്ര നിരൂപകൻ ഡോ.മധു ഇറവങ്കര പറഞ്ഞു. ലൂമിയർ ബുക്സ് പ്രസിദ്ധികരിച്ച പുസ്തകങ്ങളുടെ പ്രകാശനം ടൗൺ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഉണ്ണിക്കൃഷ്ണൻ പൂഴിക്കാടിന്റെ 'അടർന്നത്' , പി.എസ്.മനോജ്കുമാറിന്റെ 'നീർക്കണം' എന്നീ കവിതാസമാഹാരങ്ങളുടെ പ്രകാശനം ഡോ.മധു ഇറവങ്കരയും കവി കെ.രാജഗോപാലും ചേർന്ന് നിർവഹിച്ചു.
ലൂമിയർ ലീഗ് പ്രസിഡന്റ് ജി.വിശാഖൻ അദ്ധ്യക്ഷത വഹിച്ചു. സ്മൃതി മുരളീധർ, പാർവതി ഉണ്ണിത്താൻ, ലൂമിയർ ലീഗ് സെക്രട്ടറി എം.എസ്.സുരേഷ്, ട്രഷറർ രഘുനാഥൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL