SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

അക്ഷയയ്ക്ക് അപേക്ഷിക്കാം

akshaya

പത്തനംതിട്ട: ജില്ലയിൽ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷ 19വരെ സമർപ്പിക്കാം. അപേക്ഷ ഫീസ് 21 വരെ സ്വീകരിക്കും. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി ജില്ലയിലെ 60 ലൊക്കേഷനുകളിലേക്കാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്. പൊതുവിഭാഗത്തിൽ 53 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ അഞ്ച് (ചുരുളിക്കോട്, പൈവഴി, കോട്ടാങ്ങൽ, കുന്നിട, കണമുക്ക്) പട്ടികവർഗ വിഭാഗത്തിൽ രണ്ട് (കൊക്കത്തോട്, അടിച്ചിപ്പുഴ ) ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ സമർപ്പിക്കേണ്ട വെബ്‌സൈറ്റ്. tthps://lbsedp.lbscetnre.in/akshaya26/. അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 0471 2560311, 2560312, 9400923669 നമ്പറുകളിലോ lbscetnre@gmail.com ഇമെയിലിലോ ബന്ധപ്പെടണം.

വിവരങ്ങൾക്ക് : 0468 2322706 (അക്ഷയ ജില്ലാ ഓഫീസ്)

adpopta.akshaya@kerala.gov.in,

വെബ് സൈറ്റ് : tthps://akshaya.kerala.gov.in

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL