SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

നാടക അവാർഡ് കൊടുമൺ ഗോപാലകൃഷ്ണന്

kodumon-gopalakrishnan
കൊടുമൺ ഗോപാലകൃഷ്ണൻ

പത്തനംതിട്ട : നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഭാരത് ഭവൻ ഗ്രാമീണ അവാർഡ് നാടകകൃത്തും സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണന്. മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, വട്ടപ്പറമ്പിൽ പീതാംബരൻ, ഡോ.ബിയാട്രിക്സ് അലക്സിസ്, സുരേഷ് ബാബു ശ്രീസ്ഥ, മണികണ്ഠൻ പട്ടാമ്പി എന്നിവർ അടങ്ങിയ ജൂറി പാനലാണ് തി​രഞ്ഞെടുത്തത്. 38 വർഷമായി കലാലയതീയേറ്റർ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് അംഗീകാരം. ലോക നാടക ദിനമായ 27ന് തിരുവനന്തപുരം ഭാരത് ഭവനിൽ അവാർഡ് നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL