SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

എതിരാളികളെ കാത്ത് എൽ.ഡി.എഫ്

ldf

പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും ജി​ല്ലയി​ലെ മണ്ഡലങ്ങളി​ൽ പോരാട്ടത്തിന് ഒരു ചേരി മാത്രമാണ് രംഗത്ത്. അഞ്ച് മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽ.ഡി.എഫ് തുടക്കത്തിൽ മുന്നേറി. ആറൻമുള, കോന്നി, അടൂർ, തിരുവല്ല, റാന്നി മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തർക്കങ്ങളില്ലാതെയാണ് എൽ.ഡി.എഫ് തീരുമാനിച്ചത്. അടൂരിൽ സി.പി.ഐ സ്ഥാനാർത്ഥിയായി പുതുമുഖത്തെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ അവതരിപ്പിച്ചു.

ചുവരെഴുത്തിൽ എൽ.ഡി.എഫ് മുന്നിലാണ്. അടുത്ത ഘട്ടമായി മണ്ഡലം കൺവെൻഷനുകൾ നടക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ സ്ഥാനാർത്ഥികളെ മണ്ഡലത്തിലെമ്പാടും എത്തിക്കാനുള്ള ആസൂത്രണമാണ് എൽ.ഡി.എഫ് നടപ്പാക്കുന്നത്.

യു.ഡി.എഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയത് പ്രവർത്തകരിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ആറൻമുളയിൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി, റാന്നിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി, കോന്നിയിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ എന്നിവർ മത്സരിക്കുമെന്നാണ് സൂചനകൾ.

പ്രചരണത്തിന് ഇനി ദിവസങ്ങൾ മാത്രമേയുള്ളൂ. കേരള കോൺഗ്രസ് ജെ വിഭാഗം മത്സരിക്കുന്ന തിരുവല്ലയിൽ പോലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. തിരുവല്ലയിൽ എൽ.ഡി.എഫിന്റെ മാത്യു ടി.തോമസും എൻ.ഡി.എയുടെ അനൂപ് ആന്റണിയും പ്രചാരണവുമായി മുന്നോട്ടുപോയി. മറ്റ് മണ്ഡലങ്ങളിലെ ബി.ജെ.പി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL