SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

നെല്ല് സംഭരണത്തിലെ കർഷകദ്രോഹനയം അവസാനിപ്പിക്കണം: അനൂപ് ആന്റണി

anoop

തിരുവല്ല : നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാർ തുടരുന്ന കർഷകദ്രോഹ നയങ്ങൾ അവസാനിപ്പിക്കണമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അനൂപ് ആന്റണി ആവശ്യപ്പെട്ടു. മില്ലുടമകളും തത്പരകക്ഷികളും ചേർന്ന് കർഷകരെ ചൂഷണം ചെയ്യുന്നതിനായി സർക്കാർ സംവിധാനങ്ങൾ തന്നെ കൂട്ടുനിൽക്കുന്നത് ഗുരുതരമായ സാഹചര്യമാണ്. പടിഞ്ഞാറൻ മേഖലയിൽ കൊയ്ത നെല്ല് ദിവസങ്ങളായി പാടങ്ങളിൽ കെട്ടിക്കിടക്കുന്നു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ദുരവസ്ഥയും അവസാനിപ്പിക്കണം. ഇടവിട്ട് മഴതുടരുന്ന സാഹചര്യത്തിൽ ഈർപ്പത്തിന്റെ പേരിൽ അനാവശ്യ കിഴിവ് ഈടാക്കാനുള്ള ശ്രമം നടക്കുന്നതായും കർഷകർ ആരോപിച്ചു. ദിവസങ്ങളായി നെല്ല് പാടത്ത് കിടക്കുന്നത് കർഷകർക്ക് വലിയ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്നതാണ്. ഈ സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തി നെല്ല് സംഭരണം കാര്യക്ഷമമാക്കുകയും കർഷകരുടെ ആശങ്കകൾക്ക് പരിഹാരം കാണുകയും വേണമെന്ന് അനൂപ് ആന്റണി ആവശ്യപ്പെട്ടു. കുന്നന്താനം, കടപ്ര പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമായി വോട്ടഭ്യർത്ഥന നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL