
ചെങ്ങന്നൂർ : പാചകവാതക പ്രതിസന്ധിയെ തുടർന്ന് ഹോട്ടൽ വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് കേരള ട്രേഡേഴ്സ് ഫോറം യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ട്രേഡേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് സീതത്തോട് അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറൽ സെക്രട്ടറി സാം മല്ലശ്ശേരി യോഗം ഉദ്ഘാടനം ചെയ്തു. പി.രവീന്ദ്രൻ, ഉമ്മൻ അലക്സാണ്ടർ, തോമസ് അറക്കൽ, മഹേഷ് കൊല്ലമല, തോമസ് അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
