
പത്തനംതിട്ട : അഖില മലങ്കര സൺഡേ സ്‌കൂൾ അസോസിയേഷൻ തെക്കൻ മേഖല അദ്ധ്യാപക പരിശീലന ക്യാമ്പ് കുന്നന്താനം സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ ഡോ.ഗീവർഗീസ് മോർ കൂറിലോസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.റെജി മാത്യു ചിറയിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ.ജെയിംസ് കുര്യൻ, ജനറൽ സെക്രട്ടറി പി.വി.ഏലിയാസ്, സെക്രട്ടറിമാരായ എൻ.എ.ജോസ്, പി.വി.പൗലോസ്, റോയി മാത്യൂ, ട്രസ്റ്റി എൽദോ ഐസക്, തെക്കൻ മേഖല കൺവീനർ ജോസ് പനച്ചയ്ക്കൽ, റോയ്‌സ് മാത്യൂ മഞ്ഞിനിക്കര എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |