SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.50 AM IST

തിരുവല്ലയിൽ തീപാറുന്ന പോരാട്ടം

mathew

തിരുവല്ല : നാമനിർദ്ദേശ പത്രികാ സമർപ്പണം കഴിഞ്ഞതോടെ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണി സ്ഥാനാർത്ഥികൾ കളത്തിലിറങ്ങി തിരുവല്ലയിൽ പോരാട്ടം ശക്തമാക്കി. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് എൽ.ഡി.എഫ് നേരത്തെ പ്രചാരണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഇപ്പോൾ മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും എൻ.ഡി.എ, യു.ഡി.എഫ്, സ്ഥാനാർത്ഥികളും കഴിഞ്ഞ ശനിയാഴ്ച തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു മുന്നിലെത്തി. ഇന്ന് എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും കൺവെൻഷനുകളും നടക്കുകയാണ്. അഭിമാന പോരാട്ടം നടത്തുന്ന മൂന്ന് മുന്നണികളും കരുത്തന്മാരെ തന്നെയാണ് കൺവെൻഷന്റെ ഉദ്ഘാടനത്തിനായി ഇന്ന് മണ്ഡലത്തിലെത്തിക്കുന്നത്. വരും ദിവസങ്ങളിൽ വീറും വാശിയുമേറിയ പോരാട്ടം കാഴ്ചവെയ്ക്കാൻ മൂന്ന് മുന്നണികളും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​ ​മു​ഖ്യ​മ​ന്ത്രി​ ​തി​​​രു​വ​ല്ല​യി​​ൽ
തി​രു​വ​ല്ല​ ​:​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​നൂ​പ് ​ആ​ന്റ​ണി​യു​ടെ
തി​​​ര​ഞ്ഞെ​ടു​പ്പ് ​ക​ൺ​വെ​ൻ​ഷ​നും​ ​പൊ​തു​സ​മ്മേ​ള​ന​വും​ ​ഇ​ന്ന് ​വൈ​കി​ട്ട് 3​ന് ​തി​രു​വ​ല്ല​ ​വൈ.​എം.​സി.​എ​യ്ക്ക് ​എ​തി​ർ​വ​ശ​മു​ള്ള​ ​മു​ൻ​സി​പ്പ​ൽ​ ​മൈ​താ​നി​യി​ൽ​ ​ന​ട​ക്കും.​ ​മ​ഹാ​രാ​ഷ്ട്ര​ ​മു​ഖ്യ​മ​ന്ത്രി​ ​ദേ​വേ​ന്ദ്ര​ ​ഭ​ഡ് ​നാ​വീ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ബി.​ജെ.​പി​യു​ടെ​ ​ദേ​ശീ​യ​ ​നേ​താ​ക്ക​ളും​ ​എ​ൻ.​ഡി.​എ​യു​ടെ​ ​വി​വി​ധ​ ​സം​സ്ഥാ​ന​നേ​താ​ക്ക​ളും​ ​പ​ങ്കെ​ടു​ക്കും.​ ​കു​രി​ശ് ​ക​വ​ല​യി​ൽ​ ​നി​ന്ന് ​ക​ൺ​വെ​ൻ​ഷ​ൻ​ ​ന​ഗ​രി​യി​ലേ​ക്ക് ​റോ​ഡ് ​ഷോ​ ​ന​ട​ത്തും.

പി.ജെ.ജോസഫും രമേശ് ചെന്നിത്തലയും എത്തും
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.വർഗീസ് മാമ്മന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ഉച്ചയ്ക്കുശേഷം 3.30ന് പാലിയേക്കര സെന്റ് ജോർജ് പാരിഷ് ഹാളിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ.കുര്യനും ആന്റോ ആന്റണി എം.പിയും മുഖ്യപ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL