SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

പ്രധാനമന്ത്രി നാളെ തിരുവല്ലയിൽ

തിരുവല്ല : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിലെത്തും. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ അരലക്ഷം പേരുടെ പരിപാടിയെ അദ്ദേഹം അഭിസംബോധന ചെയ്യും. തിരുവല്ല, ആറന്മുള, റാന്നി, കോന്നി, അടൂർ, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, കായംകുളം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കും.
തുടർന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി ജില്ലയിലെ അരലക്ഷത്തോളം പ്രവർത്തകരെത്തുന്ന റോഡ് ഷോയിൽ പങ്കെടുക്കും. നഗരമദ്ധ്യത്തിലെ കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL