SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

ജില്ലയിൽ വോട്ടർമാർ 9,80,144

vote

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 9,80,144. സ്ത്രീകൾ 5,10,955, പുരുഷൻമാർ 4,69,184, ട്രാൻസ്‌​ജെൻഡർ അഞ്ച് എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ആറന്മുള മണ്ഡലത്തിൽ, 2,15,168 പേർ. കുറവ് റാന്നി, 1,76,015. അടൂർ 2,01,200 പേർ, തിരുവല്ല 1,98,395, കോന്നി 1,89,366 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. 2789 പുരുഷന്മാരും 1308 സ്ത്രീകളുമുൾപ്പെടെ 4097 പ്രവാസി വോട്ടർമാർ ജില്ലയിലുണ്ട്. ആറന്മുള 1,054, തിരുവല്ല 980, അടൂർ 838, റാന്നി 623, കോന്നി 602 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.

ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് അടൂർ മണ്ഡലത്തിലെ 206​ാം നമ്പർ ബൂത്ത് അറുകാലിക്കൽ സർക്കാർ എൽ പി സ്​കൂൾ (മധ്യഭാഗം), 1181 പേർ. കുറവ് കോന്നി മണ്ഡലത്തിലെ ബൂത്ത് നമ്പർ 228 ഗിരിജൻ ഉന്നതി ആവണിപ്പാറ അങ്കണവാടി, 71 വോട്ടർമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL