SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ഫോൺ ഇങ്ങു താ, എന്നി​ട്ട് വോട്ട് ചെയ്തോ

dd

പത്തനംതിട്ട : പോളിംഗ് കേന്ദ്രങ്ങളിലെ പ്രധാന കാഴ്ചയായിരുന്നു ഫോൺ വാങ്ങി വയ്ക്കൽ. പോളിംഗ് ബൂത്തിൽ ഫോൺ ഉപയോഗിക്കാൻ വിലക്കുണ്ട്. ഇതറിയാതെ ഫോൺ കയ്യിൽ കരുതുന്നവരും ഒഴിവാക്കാൻ കഴിയാത്തവരും ഫോണുമായി എത്തി​. ഇങ്ങനെയുള്ളവർക്കായി പോളിംഗ് ബൂത്തിന് പുറത്ത് മൊബൈൽ ഡിപ്പോസിറ്ററി സ്ഥാപിച്ചിരുന്നു. ഇവിടെ ഫോൺ സൂക്ഷിയ്ക്കാം. ടോക്കൺ നമ്പർ എഴുതിയ മൊബൈൽ ഡിപ്പോസിറ്ററിയിൽ ഫോൺ വയ്ക്കാം. അതേ നമ്പറിലെ ടോക്കൺ ഉപയോഗിച്ച് ഫോൺ മടക്കി നൽകും. നിരവധിയാളുകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി. എന്നാൽ ജില്ലയിലെ എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മൊബൈൽ ഡിപ്പോസിറ്ററി സൗകര്യം ലഭ്യമായിരുന്നില്ലെന്ന പോരായ്മയും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL