SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.25 AM IST

പിങ്കണിഞ്ഞ് കോഴിമല പോളിംഗ് ബൂത്ത്

pink
കോഴിമല സെന്റ് മേരീസ് യു.പി സ്‌കൂളിലെ പോളിംഗ് ബൂത്ത്

തിരുവല്ല : കോഴിമല സെന്റ് മേരീസ് യു.പി സ്‌കൂളിലെ 17,18 പോളിംഗ് സ്റ്റേഷനുകൾ ജില്ലാ ഭരണകൂടം വനിതാസൗഹൃദമാക്കി. പിങ്ക് വസ്ത്രമണിഞ്ഞ വനിതാ ഉദ്യോഗസ്ഥർ, പിങ്ക് ബലൂണുകൾ, മറ്റ് അലങ്കാരങ്ങൾ എന്നിവ പോളിംഗ് സ്റ്റേഷനെ ആകർഷകമാക്കി. പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർമാർ, സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങി തിരഞ്ഞെടുപ്പ് ജോലിക്ക് എത്തിയവരെല്ലാം ഇവിടെ സ്ത്രീകളായിരുന്നു. ഭിന്നശേഷി സൗഹൃദവും ഹരിതചട്ടവും പാലിച്ചാണ് ബൂത്ത് ഒരുക്കിയത്. പിങ്ക് വസ്ത്രമണിഞ്ഞ ഹരിതകർമ സേനാംഗങ്ങളുടെ സേവനം, ചെറിയ കുട്ടികളുമായി വരുന്ന അമ്മമാർക്ക് ഇരിപ്പിടം, വനിതകളായ കന്നിവോട്ടർമാരെ പ്രത്യേകം സ്വീകരിക്കാനും സംവിധാനം ഒരുക്കി. കോഴിമല സെന്റ് മേരീസ് യു.പി സ്‌കൂൾ വടക്കുഭാഗത്തെ 17-ാം ബൂത്തിൽ 950 വോട്ടർമാരും തെക്കുഭാഗത്തെ 18-ാം ബൂത്തിൽ 758 വോട്ടർമാരുമുണ്ട്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL