SignIn
Kerala Kaumudi Online
Sunday, 26 July 2026 12.40 PM IST

പോളിംഗ് ബൂത്തിന് സമീപം കാട്ടാന

elephant

കോന്നി : വോട്ടെടുപ്പ് ദിവസമായ ഇന്നലെ പുലർച്ചെ കല്ലേലിയിലെ പോളിംഗ് ബൂത്തിന് സമീപം കാട്ടാന എത്തി. 214 നമ്പർ ബൂത്ത് പ്രവർത്തിച്ച ജി.ജെ.എം.യു.പി സ്കൂളിന് സമീപമാണ് കാട്ടാന എത്തിയത്. ഇൗ സമയം സ്കൂളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ ജീവനക്കാർ ഉണ്ടായിരുന്നു. സമീപത്തെ കാർഷിക വിളകൾ കാട്ടാന നശിപ്പിച്ചു. സ്കൂളിന് പരിസരത്ത് കാട്ടാനയുടെ കാൽപ്പാടുകളും ഉണ്ട്. സമീപത്തെ പറമ്പിൽ നിലയുറപ്പിച്ച കാട്ടാന നാട്ടുകാർ ഏറെനേരം പടക്കം പൊട്ടിച്ചശേഷമാണ് മടങ്ങിയത്. വനമേഖലയോട് ചേർന്ന ഈ പ്രദേശത്ത് കാട്ടാനകൾ എത്തുന്നത് പതിവാണ്. മുൻപ് കാട്ടാന സ്കൂളിന് സമീപത്തെ ഗേറ്റും മതിലും തകർത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL