SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

വോട്ടിംഗ് യന്ത്രങ്ങൾ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി

sthrong

പത്തനംതിട്ട : നിയമസഭ വോട്ടെടുപ്പിന് ശേഷം സ്വീകരണകേന്ദ്രങ്ങളിലെത്തിച്ച വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി. മേയ് നാലിന് വോട്ടെണ്ണൽ ദിനംവരെ ഇവ കനത്തസുരക്ഷയിൽ സൂക്ഷിക്കും. സ്‌ട്രോംഗ് റൂമുകൾ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സി സി ടിവി സംവിധാനത്തിന്റെയും നിരീക്ഷണത്തിലാണ്. നിയോജക മണ്ഡല അടിസ്ഥാനത്തിലുള്ള സ്‌ട്രോംഗ് റൂമുകളുടെ മേൽനോട്ടത്തിന് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യവുമുണ്ട്. ത്രിതല സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്‌ട്രോംഗ് റൂമുകളുടെ പുറത്തെ ചുമതല സായുധരായ കേന്ദ്രസേനയ്ക്കാണ്. ഇതിന് പുറമെ രണ്ടുതലങ്ങളുടെ സുരക്ഷാ ചുമതല സായുധരായ സംസ്ഥാന പൊലീസിനും.

മണ്ഡലങ്ങളും സ്‌ട്രോംഗ് റൂം കേന്ദ്രവും

തിരുവല്ല, റാന്നി : കോഴഞ്ചേരി സെന്റ് തോമസ് കോളജ്
ആറന്മുള, അടൂർ : ചെന്നീർക്കര കേന്ദ്രീയ വിദ്യാലയം
കോന്നി : മലയാലപ്പുഴ മുസലിയാർ കോളേജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL