SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.01 AM IST

റാന്നിക്ക് കി​രീടം

nayarsamajam-football

മാന്നാർ: നായർസമാജം സ്കൂൾസ് എവർറോളിംഗ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ റാന്നി സ്ട്രൈക്കേഴ്സിന് കിരീടം. ഫൈനലി​ൽ മംഗളം ചെങ്ങന്നൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് റാന്നി ജേതാക്കളായത്. 6-5 എന്ന സ്കോറിനാണ് റാന്നി സ്ട്രൈക്കേഴ്സ് വിജയം സ്വന്തമാക്കിയത്. സമാപന സമ്മേളനത്തിൽ നായർ സമാജം സ്കൂൾസ് മാനേജർ കെ.ആർ.രാമചന്ദ്രൻ നായർ അദ്ധ്യക്ഷനായി. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ കെ.മധു വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ കെ.ജി വിശ്വനാഥൻ നായർ, കൺവീനർ കെ.ഹരികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ടൈറ്റസ്‌ പി.കുര്യൻ, തോമസ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL