SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.53 AM IST

നിർമ്മാണം പൂർത്തിയാക്കണം

manushya

പത്തനംതിട്ട: അരയാഞ്ഞിലിമൺ സ്റ്റീൽ ബ്രിഡ്ജിന്റെ നിർമ്മാണപ്രവർത്തികൾ കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോ​മസ്. റാന്നി കൊല്ലമുള അരയാഞ്ഞിലിമണ്ണിൽ പമ്പാനദിക്ക് കുറുകെ സ്റ്റീൽ ബ്രിഡ്ജ് നിർമ്മിക്കുന്നതിന് റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർക്ക് ഇറിഗേഷൻ സൗത്ത് സൂപ്രണ്ടിംഗ് എൻജിനിയർ 2025 നവംബർ 10 ന് എൻ ഒ സി നൽകിയിട്ടുണ്ടെന്ന് ഇറിഗേഷൻ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ കമ്മിഷനെ അറിയിച്ചു. ജില്ലാ ട്രൈബൽ ഓഫീസർക്കും കൺസ്ട്രക്ഷൻ കോർപ്പറേഷൻ എം.ഡിക്കുമാണ് നിർദ്ദേശം നൽകിയത്. എരുമക്കാട് സ്വദേശി എൻ.കെ.ബാലനാണ് പരാതിക്കാരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL