SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.09 PM IST

വാർഷിക പൊതുയോഗം

photo

ചാരുംമൂട് :പാചക വാതക പ്രതിസന്ധി മൂലം പ്രതിസന്ധിയിലായ ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാൻ അടിയന്തര ഇടപെടലുണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി.സബിൽരാജ് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾ ഉൾപ്പെടെ അനേകായിരം പേരുടെ ജീവിത മാർഗ്ഗമാണ് വഴിമുട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജി.മണിക്കുട്ടൻ, യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ എന്നി​വർ റിപ്പോർട്ടും ട്രഷറർ എബ്രഹാം വർഗ്ഗീസ് കണക്കും അവതരിപ്പിച്ചു. വർക്കിംഗ് പ്രസിഡന്റ് ഫസൽ അലിഖാൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.സുഭാഷ്, യൂത്ത് വിംഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ അഡ്വ.പീയൂഷ് ചാരുംമൂട്, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി പ്രവീൺ രാമഭദ്രൻ, സംസ്ഥാന കമ്മറ്റി അംഗം ബെന്നി നാഗപറമ്പിൽ, യൂണിറ്റ് രക്ഷാധികാരി കെ.ദിവാകരൻ നായർ, മാവേലിക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മണിക്കുട്ടൻ ഇ.ഷോപ്പി എന്നിവർ സംസാരിച്ചു. യൂണിറ്റ് ഭാരവാഹികളായി ദിവാകരൻ നായർ(രക്ഷാധികാരി), രാജു അപ്സര (പ്രസിഡന്റ്), ഫസൽ അലിഖാൻ (വർക്കിംഗ് പ്രസിഡന്റ്‌ ),ഗിരീഷ് അമ്മ (ജനറൽ സെക്രട്ടറി ), എബ്രഹാം പറമ്പിൽ (ട്രഷറർ ), വനിതാവിംഗ് : ബീന രാജു ( രക്ഷാധികാരി),രാധാമണി ആർ.കെ (പ്രസിഡന്റ്‌ ) , സിനി രമണൻ (സെക്രട്ടറി), റീന ലാൻസ (ട്രഷറർ), യൂത്ത് വിംഗ്: അഡ്വ. പിയൂഷ്‌ (രക്ഷാധികാരി) വി.വിഷ്ണു (പ്രസിഡന്റ്‌),വിനീത് (വർക്കിംഗ് പ്രസിഡന്റ്‌), നിസാം കാവ്യ (ജനറൽ സെക്രട്ടറി ), അഫ്സൽ മാന്നാർ (ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL