
കോന്നി : കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ പത്താമുദയ മഹോത്സവയുമായി ബന്ധപ്പെട്ട അഞ്ചാം ഉത്സവത്തിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ ഭദ്രദീപം തെളിയിച്ചു. കേരള സാംബവ സൊസൈറ്റി കോന്നി പ്രസിഡന്റ് കോന്നിയൂർ ആനന്ദൻ, സാംബവ മഹാസഭ കോന്നി മുൻ സെക്രട്ടറി സുനിൽ അട്ടച്ചാക്കൽ, ചെറുകോൽപ്പുഴ അനിൽകുമാർ എന്നിവർ ആശംസ പ്രസംഗം നടത്തി. കാവ് സെക്രട്ടറി സലിംകുമാർ കല്ലേലി അദ്ധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് മാനേജർ സാബു കുറുമ്പകര സ്വാഗതവും പി.ആർ.ഒ ജയൻ കോന്നി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |