
പുലിയൂർ : പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. കുടിവെള്ളം എത്തിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭരണസമിതി നടപടി സ്വീകരിക്കാത്തതിലും അധികൃതരുടെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചതെന്ന് നേതാക്കൾ പറഞ്ഞു. പഞ്ചായത്ത് പ്രദേശങ്ങളിൽ രണ്ട് ടാങ്കറുകളിൽ വെള്ളം വിതരണം ചെയ്യണമെന്നും ആവശ്യങ്ങൾ ഉടൻ നടപ്പിലാക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും എൽ.ഡി.എഫ് ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി. കെ.പി.പ്രദീപ്, സജി ചരവൂർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |