
പത്തനംതിട്ട : പട്ടിക വർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള തിരുവനന്തപുരം ഡോ. അബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂൾ, ഞാറനീലി, ജി.കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കുറ്റിച്ചൽ എന്നീ വിദ്യാലയങ്ങളിൽ പ്രവേശനത്തിനുളള അഭിമുഖം 28ന് രാവിലെ 10.15 മുതൽ 12.30 വരെ റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ നടക്കും. പട്ടിക വർഗ വിഭാഗത്തിലുളള കുട്ടികൾക്ക് ഒന്നാം ക്ലാസിലേക്കും ഒഴിവുളള മറ്റുക്ലാസുകളിലേക്കും പ്രവേശനം നേടാം. രക്ഷിതാക്കൾ വിദ്യാർത്ഥിക്കൊപ്പം അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ : 04735 227703.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |