SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

കുടിവെള്ളം ഒരുക്കി ഓട്ടോത്തൊഴിലാളികൾ

auto

പത്തനംതിട്ട : കനത്ത ചൂടിൽ വലഞ്ഞ് പത്തനംതിട്ട നഗരസഭ ബസ് സ്റ്റാൻഡിലെത്തുന്നവർക്ക് ആശ്വാസമാകുകയാണ് ഓട്ടോറിക്ഷാ തൊഴിലാളികൾ ഒരുക്കി​യ കുടി​വെള്ളം. മൂന്ന് കാനുകളി​ലായി​ വെള്ളം ശേഖരി​ച്ചി​രി​ക്കുന്നു. ഓട്ടോറിക്ഷാ തൊഴിലാളികൾ ഷെയറിട്ടാണ് കാനിനുള്ള പണം കണ്ടെത്തുന്നത്. പത്തനംതിട്ട നഗരസഭ പതിമൂന്നാം നമ്പർ ഓട്ടോറിക്ഷാ തൊഴിലാളികളായ മുപ്പതുപേർ ഒത്തു ചേർന്നാണ് കുടിവെള്ള വിതരണത്തിന് തുടക്കമിട്ടത്. ആഴ്ചയിൽ രണ്ടും മൂന്നും തവണ കാൻ മാറ്റണ്ടതായി​ട്ടുണ്ട്. വെള്ളം കുടി​ക്കാനുള്ള ഗ്ലാസുകളും ഇവിടെ വച്ചിട്ടുണ്ട്. തൊഴിലാളികളും ഇവിടെ നിന്നാണ് വെള്ളം കുടിക്കുക. നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ പ്രവേശന കവാടത്തിലാണ് കുടിവെള്ളം സ്ഥാപിച്ചിട്ടുള്ളത്. ചൂട് കാരണം ദാഹിച്ചെത്തുന്ന നിരവധിയാളുകളാണ് ഈ അവസരം പ്രയോജനപ്പെടുത്തുന്നത്.

എല്ലാവരുടേയും പ്രയത്നമാണിത്. പിരിവെടുത്താണ് കാനിനുള്ള തുക കണ്ടെത്തുന്നത്. നിരവധിയാളുകൾ വെള്ളം കുടിയ്ക്കാനായി എത്തുന്നുണ്ട്.

ബിജു

ഓട്ടോറിക്ഷാ ഡ്രൈവർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL