SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

പി.ഡി.പി പ്രതിഷേധി​ച്ചു

pdp

പത്തനംതിട്ട: സാമൂഹിക പ്രശ്നങ്ങളേയും ദലിത് രാഷ്ടീയത്തേയും ചർച്ച ചെയ്യുന്നത് വിലക്കാനും പ്രസംഗം തടസപ്പെടുത്താനുമുള്ള ബി.ജെ.പിയുടെ ശ്രമം കേരളത്തിൽ വിലപ്പോവില്ലെന്നും കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്തിയ നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും പി.ഡി.പി ജില്ലാ കമ്മിറ്റി. സവർണ്ണ ചിന്തയിൽ പേറുന്ന ജാതിവെറിയുടെ പ്രതിഫലനമാണ് ദലിത് പ്രശ്നം ചർച്ച ചെയ്യുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കാനും പ്രഭാഷണം തടസപ്പെടുത്താനും പ്രേരിപ്പിക്കുന്നത്. കവി കുരീപ്പുഴ ശ്രീകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ദലിത് രാഷ്ട്രീയവും സാമൂഹിക പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന കൂടുതൽ വേദികളൊരുക്കുമെന്നും പി.ഡി.പി. ജില്ല പ്രസിഡന്റ് റഷീദ് പത്തനംതിട്ട അറി​യി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL