SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.25 AM IST

വരയാടുകളുടെ കണക്ക് എടുക്കുന്നു

varaadu

പത്തനംതിട്ട : ജില്ലയിലെ ഗുഡ്രിക്കൽ വനം റേഞ്ചിലെ പച്ചക്കാനം കക്കി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉറാനി വനഭാഗത്ത് വരയാടുകളുടെ കണക്ക് എടുക്കുന്നു. തമിഴ്‌നാടിനോട് വനത്തോട് ചേർന്നു കിടക്കുന്ന വനമാണ് ഇത്. പെരിയാർ ടൈഗർ റിസർവിന്റെ മിക്ക ഇടങ്ങളിലും വരയാടുകൾ ഉണ്ട്. ഇതിനാലാണ് പെരിയാർ ടൈഗർ റിസർവിന്റെ വനത്തോട് ചേർന്ന് കിടക്കുന്ന ജില്ലയിലെ പച്ചക്കാനം കക്കി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലും രണ്ട് ഗ്രിഡുകളായി തിരിച്ച് കണക്കെടുപ്പ് നടത്തുന്നത്. നേരിട്ടുള്ള കണക്കെടുപ്പിന് 24 മുതൽ 27 വരെ 4 ദിവസം ആണ് അനുവദിച്ചിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL