
തിരുവല്ല : കാവുംഭാഗം സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിൽ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ദേവാലയത്തിൽ സഹവികാരി ഫാദർ സേവേറിയോസ് തോമസ് കൊടിയേറ്റി. മെയ് 7ന് സമാപിക്കും. മേയ് 3നും 4നും 5.30ന് സന്ധ്യാനമസ്കാരവും തുടർന്ന് ഗ്രീഗോറിയൻ ഗോസ്‌പെൽ ടീമിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷയും ധ്യാനവും ഉണ്ടായിരിക്കും. 5നും 6നും വൈകിട്ട് 7 റാസ. 7ന് രാവിലെ 8.15ന് പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ കുർബാനയും തുടർന്ന് വെച്ചൂട്ട് നേർച്ചയും ഉണ്ടായിരിക്കും. വൈകിട്ട് 4ന് പെരുന്നാൾ പ്രദക്ഷിണം. തുടർന്ന് ആശിർവാദം, കൊടിയിറക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |