SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.51 AM IST

വിതരണം ചെയ്തു

snake-kit

പത്തനംതിട്ട : ജില്ലയിൽ പ്രവർത്തിക്കുന്ന സർപ്പ വോളണ്ടിയർമാർക്ക് സ്‌നേക്ക് റസ്​ക്യൂ കിറ്റുകൾ വിതരണം ചെയ്തു. ജില്ലാ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ബി.രാഹുൽ കിറ്റ് വിതരണം നിർവ്വഹിച്ചു. സർപ്പ ജില്ലാനോഡൽ ഓഫീസർ മുഹമ്മദ് സ്വബീർ.ജെ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ്, എസ്​.എഫ്.ഓമാരായ സനോജ്, പ്രമോദ് എസ്.സി എന്നിവർ പങ്കെടുത്തു. പാമ്പുകളുടെ സാന്നിദ്ധ്യം കൂടുതലുള്ള സാഹചര്യത്തിൽ പരിശീലനം നേടിയ സർപ്പ വോളണ്ടിയർമാരുടെ സേവനം നിർണായകമാണെന്നും ഭാവിയിലും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL